തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി വി.പി രാമകൃഷ്ണപ്പിള്ള. ഭരണ നേട്ടംസര്‍ക്കാറിന് തുണയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഒരു സീറ്റ് വേണം. കൊല്ലം, ഹരിപ്പാട് സീറ്റുകള്‍ തിരികെ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ഐക്യമില്ല: ഗൗരിയമ്മ

യു.ഡി.എഫില്‍ ഐക്യമില്ലെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അഞ്ച് സീറ്റ് ജെ.എസ്.എസിന് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല. റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പിക്കാമെന്ന് കരുതേണ്ടെന്നും അവര്‍ പറഞ്ഞു.

പ്രമുഖരെ ഉയര്‍ത്തിക്കാട്ടില്ല: വൈക്കം വിശ്വന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍.ഡി.എഫ് പ്രമുഖരെ ഉയര്‍ത്തിക്കാണിക്കുന്ന ശൈലി സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.എസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മൂലമല്ല, പാര്‍ട്ടി നിലപാട് അങ്ങിനെയായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.