കൊല്ലം: എല്‍ ഡി എഫിന്റെ രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് തങ്ങള്‍ക്കു വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ എസ് പി തീരുമാനം. ആര്‍ എസ് പിക്ക് അര്‍ഹതയുള്ള സീറ്റായതുകൊണ്ടാണ് മുന്നണിക്ക് കത്ത് നല്‍കിയതെന്നും ഭാവി കാര്യങ്ങള്‍ 11ന് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിക്കുമെന്നും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള വ്യക്തമാക്കി. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദഹം. 11 എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കും പാര്‍ട്ടി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക.

രണ്ട് രാജ്യസഭാ സീറ്റും ഏറ്റെടുക്കാന്‍ കഴിഞ്ഞദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ എസ് പി നിലപാട് ആവര്‍ത്തിച്ചത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മുന്നണിയുമായി സഹകരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു.

Subscribe Us: