Categories

ടി.ജെ.ചന്ദ്രചൂഡന്റെ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന്

vp-ramaതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുളള ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്റെ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമെല്ലന്ന് സംസ്ഥാന പ്രസിഡന്റ് വി.പി.രാമകൃഷ്ണപ്പിളള. അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തിപരവും സത്യവിരുദ്ധവുമാണെന്ന് വി.പി.രാമകൃഷ്ണപ്പിളള പറഞ്ഞു. ഇന്ത്യവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിടെ നിലപാടുകള്‍ ഇടതുമുന്നണിയില്‍ ഉന്നയിച്ചിട്ടുണ്ട്. നേടിയെടക്കേണ്ടവ നേടിയെടുത്തിട്ടുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തേക്കടി ബോട്ടു ദുരന്തം, വര്‍ക്കല കൊലപാതകം എന്നീ സംഭവങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ സെക്രട്ടറി നടത്തിയ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി തളളിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.