കൊല്ലം: ഇടതുപക്ഷ ജനാധിപത്യ മുന്നണി മതവിശ്വാസത്തിന് എതിരല്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള. തങ്ങള്‍ മതവിശ്വാസത്തിന് എതിരാണെന്ന ചില മതമേലധ്യക്ഷരുടെ പ്രചാരണത്തെത്തുടര്‍ന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ഒരിക്കലും മതത്തിന് എതിരല്ലെന്നു മാത്രമല്ല, മതത്തിന് എതിരായി പ്രവര്‍ത്തിക്കുകയുമില്ല. അത്തരം പ്രവര്‍ത്തനം ശ്രദ്ധയില്‍ പെടുത്തിയാല്‍ തിരുത്താന്‍ തയാറാണെന്നും വി.പി. രാമകൃഷ്ണപിള്ള വ്യക്തമാക്കി. കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.