ന്യൂയോര്‍ക്ക്: സൗരമണ്ഡലത്തെക്കുറിച്ച് പഠനങ്ങള്‍ നടത്താനായി വിക്ഷേപിച്ച ആളില്ലാ പര്യവേഷണ വാഹനം വൊയേജര്‍-1 സൗരയൂഥത്തിലേക്ക് അടുക്കുന്നതായി നാസ വെളിപ്പെടുത്തി. സൗരമണ്ഡലത്തിന്റെ അതിര്‍ത്തിയായ ‘ഹെലിപോസി’ ലേക്ക് വാഹനം പ്രവേശിക്കാന്‍ അധികം താമസമുണ്ടാകില്ലെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.

സൗരയൂഥക്കെുറിച്ചും ഗ്രഹങ്ങളുടെ പരിക്രമണത്തെക്കുറിച്ചുമുള്ള പഠനം പൂര്‍ത്തിയാക്കാന്‍ ഇനിയും നാലുവര്‍ഷം സമയമെടുക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

Subscribe Us:

സൗരയൂഥത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഗവേഷണത്തിനുമായി 1977ലാണ് വോയേജര്‍ വിക്ഷേപിച്ചത്. വൊയേജര്‍ 1-ന്റെ വിക്ഷേണത്തിനു ശേഷം വോയേജര്‍-2 ും സൗരമണ്ഡലത്തിലേക്ക് അയച്ചിരുന്നു. ആണവോര്‍ജ്ജത്തിന്റെ സഹായത്തോടെയാണ് വോയേജര്‍-1 പ്രവര്‍ത്തിക്കുന്നത്.