Categories

അക്രമങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പിന് സമാപനം

election-1

ധാക്ക: അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പിന് സമാപനം. 59 ജില്ലകളിയായി 147 സീറ്റുകളിലേക്കുള്ള പോളിംഗാണ് ഇന്ന് സമാപിച്ചത്.

പോളിംഗ് ബൂത്തുകളും ബാലറ്റ് പേപ്പറുകളും നശിപ്പിച്ചത് കാരണം 160 കേന്ദ്രങ്ങളിലെ പോളിംഗ് മാറ്റിവെച്ചു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ നീണ്ട പോളിംഗില്‍ എത്രപേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇത് വരെയും പുറത്തു വിട്ടിട്ടില്ല.

അതേ സമയം തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി.

കൊല്ലപ്പെട്ടവരില്‍ ഒരു പോളിംഗ് ഓഫീസറും ഉള്‍പ്പെടും. നൂറോളം പോളിംഗ് ബൂത്തുകളാണ് പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിനിടയില്‍ തകര്‍ത്തത്.

പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജി വെച്ച് ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആഹ്വാനം ചെയ്ത ദേശീയ ബന്ദിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

രംഗ്പൂര്‍ ജില്ലയില്‍ പോളിംഗ്ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നീല്‍പ്പാമരി ജില്ലയില്‍ സമാനമായൊരു സംഭവത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

രാവിലെ എട്ടിന് ആരംഭിച്ച പോളിംഗിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.  പോളിംഗ് തുടങ്ങി ആദ്യ രണ്ടു മണിക്കൂറില്‍ 24000 വോട്ടര്‍മാരില്‍ വെറും 25 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

വിവിധ പാര്‍ട്ടികളുടെ പ്രതിഷേധമാണ് പോളിംഗ് കുറയാന്‍ കാരണമായതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഖാസി റാകിബുദ്ദീന്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പ്രധാന രാഷ്ട്രീയപാര്‍ട്ടികളൊന്നും അഭിപ്രായ ഐക്യത്തില്‍ എത്താനാവാതെ പോയത് വാഷിംഗ്ടണിനെ നിരാശപ്പെടുത്തിയതായി അമേരിക്കന്‍ വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില