Administrator
Administrator
കള്ളവോട്ട്: വീഡിയോ പരിശോധന ഈ മാസം 10ന്
Administrator
Tuesday 2nd August 2011 10:25pm

g karthikeyanതിരുവനന്തപുരം: ധനവിനിയോഗ ബില്ലിനിടെ കള്ളവോട്ട് നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെയും മറ്റു ചില നേതാക്കളുടെയും ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന്റെ വീഡിയോ പരിശോധന ഈ മാസം 10ന് നടക്കുമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. വൈകിട്ട് നാലിന് കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുക. ഇക്കാര്യം അറിയിച്ച് കക്ഷി നേതാക്കള്‍ക്ക് സ്പീക്കര്‍ കത്തയച്ചു.

ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പു ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്കു നേരത്തെ, കത്തുനല്‍കിയിരുന്നു. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ടു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും ആവര്‍ത്തച്ച് ആരോപിക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യന്ത്രി സ്പീക്കര്‍ക്ക് കത്തയച്ചത്. ഇതിനെതുടര്‍ന്നാണ് ഈ മാസം 10ന് വീഡിയോ പരിശോധന നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചത്.

Advertisement