എഡിറ്റര്‍
എഡിറ്റര്‍
ത്രിപുര അഞ്ചാമതും ഇടതിനൊപ്പം; നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയ കോണ്‍ഗ്രസിനൊപ്പം
എഡിറ്റര്‍
Thursday 28th February 2013 9:41am

ന്യൂദല്‍ഹി:  ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ത്രിപുരയില്‍ അഞ്ചാമതും ഇടുതപക്ഷം ഭരണം നിലനിര്‍ത്തി. ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ 6017 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഇതുവരെ പുറത്ത് വന്ന ഫലപ്രകാരം 50 സീറ്റുകള്‍ ഇടതുമുന്നണി സ്വന്തമാക്കി. കഴിഞ്ഞ ദിവസം 20 വര്‍ഷമായി ത്രിപുരയില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷം വീണ്ടും സംസ്ഥാനത്ത് തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണ്.

Ads By Google

ഇന്ത്യയില്‍ നിലവില്‍  അധികാരത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു.

അതേ സമയം നാഗാലാന്റില്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടും, മേഘാലയയില്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്തി. സ്വതന്ത്ര പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഇനി മേഘാലയയില്‍ ഭരിക്കുക.

നാഗാലാന്റില്‍ നെഫി റിയോയുടെ നേതൃത്വത്തില്‍  നാഗാപീപ്പിള്‍സ് ഫ്രണ്ട് ബി.ജെ.പിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത് .

നാഗാ പീപ്പിള്‍സ് ഫ്രണ്ട് രണ്ട്  സീറ്റില്‍ വിജയിച്ചു. 20 സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റിലും, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നാലു സീറ്റിലും ജനദാതള്‍ ഒരു സീറ്റിലും മറ്റുള്ളവര്‍ നാലു സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്.

മേഘാലയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച പി.എ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. രണ്ട് സീറ്റുകളാണ് ഇവര്‍ക്ക് നേടാനായത്.

എന്‍.സി.പിയില്‍ നിന്ന് പുറത്ത് വന്നാണ് പി.എ സാങ്മ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.

 

ത്രിപുരയിലും മേഘാലയയിലും 60 സീറ്റിലും നാഗാലാന്‍ഡില്‍ അറുപതില്‍ 59 സീറ്റിലുമായിരുന്നു മല്‍സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അറുപതില്‍ നാല്‍പ്പത്തിയൊന്‍പത് സീറ്റും നേടിയാണ് ത്രിപുരയില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയത്.

നാഗാലന്‍ഡില്‍ ഇത്തവണ 83 ശതമാനമായിരുന്നു പോളിങ്. ഭരണകക്ഷിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തില്‍ ഇക്കുറി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

അറുപതംഗ മേഘാലയ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് ഇത്തവണയും പ്രധാന പോരാട്ടം.

 

Advertisement