ഇന്ത്യന്‍ ട്രക്ക് വിപണിയില്‍ ഒരു ഇരിപ്പിടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് വോള്‍വോ. ഇത്തവണ ഏറ്റവും വലിയ ട്രക്കുമായാണ് വോള്‍വോ വിപണിയെത്തുന്നത്.

Ads By Google

Subscribe Us:

ഖനനമേഖല ലക്ഷ്യം വെച്ചുകൊണ്ടാണ് വോള്‍വോ എഫ്.എം 480 10ന്‍4 ഡംപ് ട്രക്കിന്റെ വരവ്. മികച്ച ഉല്പാദനക്ഷമത, പ്രവര്‍ത്തനക്ഷമത എന്നിവയും കമ്പനി ഉറപ്പ് നല്‍കുന്നു.

ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ ട്രക്കായിരിക്കും ഇതെന്ന് വോള്‍വോ ഇന്ത്യ എം.ഡി ഫിലിപ് ദിവ്‌റി പറഞ്ഞു. 45 ടണ്‍ വരെയാണ് ട്രക്കിന്റെ കപ്പാസിറ്റി. ഈ ഫൈവ് ആക്‌സ്ല്‍ ഡംപ് ട്രക്ക് ഇതുവരെ വോള്‍വോ പുറത്തിറക്കിയതില്‍ വച്ചേറ്റവും വലിയ മൈനിങ് ട്രക്കുമായിരിക്കും.

ട്രക്കിന്റെ ഓപ്പറേറ്റിങ് ചിലവ് വളരെ കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. മികച്ച മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രക്കിന്റെ എക്‌സ് ഷോറൂം ബാംഗ്ലൂര്‍ വില 1.08 കോടിയില്‍ നിന്നാണ് തുടങ്ങുന്നത്.