എഡിറ്റര്‍
എഡിറ്റര്‍
വോള്‍വോ ‘വി 40 ക്രോസ് കണ്‍ട്രി’ ഇന്ത്യന്‍ വിപണിയിലേക്ക്
എഡിറ്റര്‍
Saturday 23rd February 2013 3:26pm

കൊച്ചി: വോള്‍വോയുടെ ‘വി 40 ക്രോസ് കണ്‍ട്രി’ മൂന്നു മാസത്തിനകം ഇന്ത്യയിലെ നിരത്തുകളിലിറങ്ങും.

Ads By Google

എക്‌സ് സി 90, എക്‌സി സി 60, എസ് യു വികളും എക്‌സ് 60 , എസ് 80 സെഡാന്‍ എന്നീ മോഡലുകള്‍ ഇറക്കുമതി ചെയ്യുന്ന വോള്‍വോ ഓട്ടോ ഇന്ത്യയുടെ മാനേജിംങ് ഡയറക്ടര്‍  തോമസ് എണ്‍ബര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ വര്‍ഷം 821 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റതെന്നും അദ്ദേഹം അറിയിച്ചു. ഇക്കൊല്ലം പുതിയ വോള്‍വോയുടെ പുതിയ മോഡലും നിലവിലുള്ളവയുടെ കൂടുതല്‍ പതിപ്പുകളും ഉപഭോക്താക്കള്‍ക്കായി എത്തും.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വില്‍പ്പന 1,100 ആക്കി ഉയര്‍ത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൊത്തം വില്‍പ്പനയുടെ എട്ടു ശതമാനവും കേരളത്തില്‍ നിന്നാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എസ് യു വി മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇന്ത്യന്‍ കമ്പോളങ്ങള്‍ പിടിച്ചടക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത,ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെ മറ്റു ചില നഗരങ്ങളില്‍ കൂടി ഷോറൂമുകള്‍ തുറക്കുമെന്നും  തോമസ് എണ്‍ബര്‍ഗ് പറഞ്ഞു.

കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കാനും നീക്കമുണ്ട്. കേരളത്തിലെ ആദ്യ സര്‍വ്വീസ് സെന്റര്‍  കൊച്ചിയിലെ ഡീലറായ എം.ജി.എഫ് ഓട്ടോ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement