Administrator
Administrator
പാകിസ്ഥാനില്‍ വോളിബോള്‍ കളിക്കിടെ സ്‌ഫോടനം; 89 മരണം
Administrator
Friday 1st January 2010 9:14pm

karachi-blast

പെഷവാര്‍: പാകിസ്ഥാനില്‍ വോളിബോള്‍ മത്സരക്കളത്തിനിടയിലേക്ക് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 89 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. ഷാ ഹസന്‍ഖേല്‍ ഗ്രാമത്തിലാണ് സംഭവം. വോളിബോള്‍ ഗ്രൗണ്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 32 പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്‌ഫോടനത്തില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് പാക് പോലീസ് കുറ്റപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികളുടെ ശക്തി കേന്ദ്രമായിരുന്ന ഷാ ഹസന്‍ഖേല്‍ ഗ്രാമം സൈനിക നീക്കത്തിലൂടെയാണ് മോചിപ്പിച്ചത് .

Advertisement