മുംബൈ: ജര്‍മന്‍ മോട്ടോര്‍ കമ്പനിയായ വോക്‌സ് വാഗണ്‍ പുതിയ മോഡലായ ‘വെന്റോ’ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ആറിനും ഒന്‍പതുലക്ഷത്തിനും ഇടക്ക് വിലവരുന്ന വെന്റോ സെപ്റ്റംബറോടെ ഇന്ത്യന്‍ നിരത്തുകളില്‍ കാണാം.

രാജ്യത്തെ പ്രമുഖ വോക്‌സ് വാഗണ്‍ ഔട്ട്‌ലെറ്റുകളിലൂടെയായിരിക്കും വില്‍പ്പന. ക്വാളിറ്റി ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ വാഹന ഉപഭോക്താക്കളെ ലക്ഷ്യം വച്ചായിരിക്കും വെന്റോ പുറത്തിറക്കുക. ജൂലൈയിലായിരുന്നു വോക്‌സ് വാഗണ്‍ വെന്റോ പുറത്തിറക്കിയത്.