എഡിറ്റര്‍
എഡിറ്റര്‍
യൂസ്ഡ് കാര്‍ വിപണിയില്‍ ഇനിമുതല്‍ ഫോക്‌സ് വാഗണും
എഡിറ്റര്‍
Wednesday 7th November 2012 12:57pm

മുംബൈ: ജര്‍മന്‍ ആഢംബരകാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇനിമുതല്‍ യൂസ്ഡ് കാര്‍ വിപണിയിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും. മള്‍ട്ടി

ബ്രാന്റ് യൂസ്ഡ് കാര്‍ വിപണിയില്‍ 25 ശതമാനം നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം.

Ads By Google

പുതിയ വിപണനരംഗത്തേക്ക് കടക്കുന്നതിലൂടെ 25 ശതമാനം അധികവരുമാനമാണ് ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 15 പുതിയ ഡീലര്‍ഷിപ്പുകളാണ് കമ്പനി എടുത്തിരിക്കുന്നത്. ഡിസംബറോടുകൂടി ആറ് ഡീലര്‍ഷിപ്പുകള്‍ കൂടി കൊണ്ടുവരാനാണ് കമ്പനി തീരുമാനം.

അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും 50 ഔട്ട്‌ലെറ്റുകള്‍ കമ്പനിക്ക് ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

മഹീന്ദ്രയാണ് നിലവില്‍ യൂസ്ഡ്കാര്‍ വിപണിയിലെ രാജാക്കന്മാര്‍. ഏകദേശം 60,000 കോടിയുടെ നിക്ഷേപമാണ് മഹീന്ദ്രയ്ക്ക് യൂസ്ഡ്കാര്‍ വിപണിയിലുള്ളത്.

ഇന്ത്യയിലെ കാര്‍ രാജാക്കന്മാരായ മാരുതി സുസൂക്കിയാണ് യൂസ്ഡ് കാര്‍ വിപണി ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. ഇപ്പോള്‍ പുതിയ കാര്‍ വിപണിയെക്കാള്‍ മുകളിലാണ് യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്.

Advertisement