ന്യൂദല്‍ഹി: വോഗ്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ബ്യൂഗാറ്റി വെയ്‌റോണ്‍ ഇന്ത്യയിലെത്തി. ദല്‍ഹിയില്‍ നടന്ന ചടങ്ങിനിടെയാണ് ഏറ്റവും വിലയേറിയ, വേഗതകൂടിയ വെയ്‌റോണിന്റെ രംഗപ്രവേശം നടന്നത്. 16 കോടി രൂപ മുതലാണ് വെയ്‌റോണിന്റെ വില തുടങ്ങുന്നത്. ഇതോടെ ലോകത്തിലെ ഏറ്റുവും വിലകൂടിയ കാറും വിലകുറഞ്ഞ കാറും (നാനോ) ഇന്ത്യന്‍ വാഹനവിപണിയിലെത്തി.

മണിക്കൂറില്‍ 407 കി.മീ വേഗതിയില്‍ കുതിക്കുന്ന വെയ്‌റോണ്‍ ഇന്ത്യയിലെ കോടിശ്വരന്‍മാരെ മത്രം ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ ബെന്റ്‌ലി, മേബാക്, റോള്‍സ്‌റോയ്‌സ് എന്നീ കമ്പനികളുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലുണ്ടെങ്കിലും അവയെല്ലാം കടത്തിവെട്ടിയാണ് വെയ്‌റോണ്‍ രംഗത്തെത്തിയിരിക്കുന്നത്.