എഡിറ്റര്‍
എഡിറ്റര്‍
മെല്‍ബണ്‍ ഏകദിനം:പരമ്പര ഓസീസിന് സ്വന്തം
എഡിറ്റര്‍
Monday 11th February 2013 12:30am

മെല്‍ബണ്‍: വെസ്റ്റ്ന്‍ഡീസിനെതിരെ നടന്ന അഞ്ച് ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി. ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തില്‍ 17 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഓസീസ് പരമ്പരയില്‍ മേല്‍ക്കൈ നേടിയത്.

സ്‌കോര്‍: ഓസ്‌ട്രേലിയ അഞ്ചിന് 274. വെസ്റ്റിന്‍ഡീസ് 49.5 ഓവറില്‍ 257 ന് ഓള്‍ഔട്ട്.

Ads By Google

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് ആഡം വോഴ്‌സിന്റെ സെഞ്ചുറിയില്‍ നല്ല തുടക്കം ലഭിച്ചു. വോഴ്സിന്റെ ആദ്യ സെഞ്ചുറിയെന്നതും ഇതിന്റെ പ്രത്യേകതയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ന്‍ഡീസ് ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സ് സെഞ്ചുറിയോടെ തുടക്കമിട്ടങ്കിലും  പിന്നീട് വന്നവര്‍ക്ക് ഓസീസ് ബൗളിങിനെ ചെറുക്കാനായില്ല. കെയ്‌റോണ്‍ പൊള്ളാര്‍ഡ് (45), ഡാരന്‍ ബ്രാവോ (33) എന്നിവരും വിന്‍ഡീസിനു വേണ്ടി തിളങ്ങി.

ഓസീസിനു വേണ്ടി ക്ലിന്റ് മകെയും മിച്ചല്‍ ജോണ്‍സണും മൂന്നു വിക്കറ്റ് വീതമെടുത്തു. ഷോണ്‍ മാര്‍ഷ് (40), വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ (43), ജെയിംസ് ഫോള്‍ക്‌നര്‍ (31) എന്നിവര്‍ വോഗ്‌സിനെ കൂടാതെ ആതിഥേയര്‍ക്കു വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.  ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍കാണു പരമ്പരയിലെ താരം.

Advertisement