ന്യൂദല്‍ഹി: കേവലം 4,995 രൂപയ്ക്ക് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ത്രി ജി ഫോണ്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് വോഡഫോണ്‍. ആന്‍ഡ്രോയിഡ് 2.2.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ ആശ്രയിക്കുന്ന ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്‌സ്, ജി-മെയില്‍, ഗൂഗിള്‍ ടോക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.

Subscribe Us:

132 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി കപ്പാസിറ്റിയുള്ള ഫോണിന് 130 എം.ബി ഫോണ്‍ മെമ്മറി ഉണ്ട്. ഇതിനു പുറമെ 2 ജി ബി മെമ്മറി കാര്‍ഡ് ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി ലഭിക്കും.

140 ഗ്രാം ആണ് ഭാരം. 2.8 ഇഞ്ച് ടി.എഫ്.ടി ടച്ച് സ്‌ക്രീനാണ് വോഡഫോണ്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് മെഗാ പിക്‌സല്‍ ക്യാമറ മാത്രമാണ് ഫോണിന് ഒരു അപവാദം. പക്ഷേ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊരു നഷ്ടമല്ല.

Malayalam News
Kerala News in English