മുംബൈ: ഒരുകാലത്ത് തരംഗമായിരുന്ന ‘സൂസൂ’വിനെ കൈയ്യൊഴിയാന്‍ വോഡഫോണ്‍ തയ്യാറെടുക്കുന്നു. തത്തയാണ് ഇനി പരസ്യരംഗത്ത് വോഡഫോണിന്റെ ഭാവി പറയുക. പരസ്യങ്ങളില്‍ പുതുമ കണ്ടെത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനായാണ് കമ്പനി സൂസുവിനെ തഴഞ്ഞിരിക്കുന്നത്.

മൊബൈല്‍ഫോണ്‍ പരസ്യരംഗത്ത് വന്‍ തരംഗം സൃഷ്ടിച്ചാണ് സൂസൂ വിടവാങ്ങുന്നത്. തങ്ങളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്കിടിയിലെത്തിക്കാന്‍ വോഡഫോണിനെ സഹായിച്ചത് സൂസുവായിരുന്നു. മലയാളിയായ പ്രകാശ് വര്‍മ്മയായിരുന്നു സൂസുവിന്റെ പരസ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഹോളിവുഡിലെ ബോമന്‍ ഇറാനിയായിരിക്കും വോഡഫോണിന്റെ പുതിയ ‘ബ്രാന്‍ഡ് അംബാസിഡ’ റായ തത്തയ്ക്ക് ശബ്ദം നല്‍കുക.