എഡിറ്റര്‍
എഡിറ്റര്‍
വൊഡാഫോണ്‍ കോള്‍ നിരക്ക് ഉയര്‍ത്തി
എഡിറ്റര്‍
Wednesday 2nd May 2012 1:24pm

മുംബൈ: വൊഡാഫോണ്‍ ഇന്ത്യ കോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ലോകല്‍ കോള്‍ ഉള്‍പ്പെടെയുള്ളവയുടെ നിരക്കില്‍ 20 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് മെയ് ഒന്നുമുതല്‍ നിലവില്‍ വന്നു.

നിലവില്‍ സെക്കന്റിന് ഒരു പൈസ ഈടാക്കുന്ന സ്ഥാനത്ത് കോളുകള്‍ക്ക് ഇനിമുതല്‍ സെക്കന്റില്‍ 1.2 പൈസ ഈടാക്കാനാണ് വോഡാഫോണിന്റെ തീരുമാനം.

വോഡാഫോണിന്റെ പാത പിന്‍തുടര്‍ന്ന് മറ്റ് കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അടുത്തയിടെ 2ജി ലേലത്തുക കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നിലവില്‍ വരുന്നതോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കുള്ള നിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Malayalam News

Kerala News in English

Advertisement