വോഡഫോണുമായുള്ള ശത്രുത; സര്‍ക്കാര്‍ നികുതിനിയമങ്ങള്‍ കര്‍ശനമാക്കുന്നു
Big Buy
വോഡഫോണുമായുള്ള ശത്രുത; സര്‍ക്കാര്‍ നികുതിനിയമങ്ങള്‍ കര്‍ശനമാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 2:28 pm

ന്യൂദല്‍ഹി: നികുതി അടവുമായി ബന്ധപ്പെട്ടു വോഡഫോണുമായുള്ള നിയമയുദ്ധത്തിന്റെയും സുപ്രീം കോടതി വിധിയുടേയും ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നികുതിനിയമങ്ങള്‍ കര്‍ശനമാക്കുന്നു.

നികുതിനിയമങ്ങള്‍ കര്‍ശനമാക്കുക വഴി ധനവരവിലുണ്ടാകുന്ന വിടവുകള്‍ നികത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ബഡ്ജറ്റില്‍ തന്നെ നിലവില്‍ വരുമെന്നും വോഡഫോണുമായുള്ള കേസിലെ  സുപ്രീം കോടതി വിധി സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കയാണെന്നും ഉദ്യോഗസ്ഥവൃന്ദങ്ങള്‍ സൂചിപ്പിച്ചു.

ഇതു സംബന്ധിച്ച പഠനത്തിനായി  ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ (ഡി.ജി.ഐ.റ്റി) , ആര്‍.എന്‍. ഡാഷിന്റെ നേതൃത്വത്തില്‍ മൂന്നംഗസമിതിയേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

വോഡഫോണുമായുള്ള കേസിലെ  സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമിതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സെസ് (സി.ബി.ടി.റ്റി) രണ്ടാഴ്ചക്കകം  സുപ്രീം കോടതി വിധി സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറ്റുമെങ്കില്‍  വോഡഫോണനുകൂലമായ വിധിമേല്‍ പുനപരിശോധനക്കായി കോടതിയെ സമീപിക്കുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

Malayalam News

Kerala News In English