മുംബൈ: ടെലികോം രംഗത്തെ അതികായരായ വോഡഫോണ്‍ എസ്സാര്‍ അതിന്റെ ടവറുകള്‍ വില്‍ക്കാനൊരുങ്ങുന്നു. ഏഴായിരത്തോളം ടവറുകളാണ് വോഡഫോണ്‍ വില്‍ക്കാനൊരുങ്ങുന്നത്. ഓരോ ടവറിനും 40 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.

ടാറ്റാ ക്വിപ്പോം, ജി ടി എല്‍ ഇന്‍ഫ്രാ എന്നിവയാണ് ടവറുകള്‍ നേടാനായി മല്‍സരരംഗത്തുള്ളത്. ബിഹാര്‍, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലാകെ ഏഴായിരത്തിലധികം ടവറുകളാണ് കമ്പനിക്കുള്ളത്. എയര്‍സെല്ലും ഈയടുത്ത് തങ്ങളുടെ ടവറുകള്‍ മറ്റുകമ്പനികള്‍ക്ക് വിറ്റിരുന്നു.