ന്യൂദല്‍ഹി: 60 ദിവസം ഉപയോഗിക്കാത്ത നമ്പറുകള്‍ വോഡഫോണ്‍ ഇന്ത്യയില്‍ കട്ട് ചെയ്യുന്നു. രണ്ട് മാസത്തോളം ഇന്‍കമിംഗ്, ഔട്ട് ഗോയിംഗ് കോളുകളോ എസ്.എം.എസുകളോ മറ്റു ടാറ്റകളോ സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യാത്ത നമ്പറുകളിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ കണക്ഷനുകള്‍ക്ക് നമ്പറുകള്‍ ഇല്ലാതാകാന്‍ തുടങ്ങിയപ്പോഴാണ് വോഡഫോണ്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. അതിനാല്‍ കട്ട് ചെയ്ത നമ്പറുകള്‍ പുതിയ ഉപഭോക്താക്കള്‍ക്കു നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

Subscribe Us:

ലൈഫ് ടൈം താരിഫ് പാക്കേജില്‍ കണക്ഷന്‍ എടുത്തവരുടെ നമ്പറുകള്‍ കട്ട് ചെയ്യുമോ എന്നതിനെക്കുറിച്ച് വോഡഫോണ്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് 88.14 കോടി മൊബൈല്‍ കണക്ഷനുകളുണ്ടെങ്കിലും 62.62 കോടി കണക്ഷനുകള്‍ മാത്രമെ സജീവ ഉപയോഗത്തിലുള്ളൂ എന്ന് ഒക്‌ടോബറില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

പുതിയ നമ്പറുകള്‍ നല്‍കാന്‍ സാധിക്കാതെ വരുന്നതിനാല്‍ മൊബൈല്‍ നമ്പറുകള്‍ 10 അക്കത്തില്‍ നിന്നും 11 അക്കങ്ങളാക്കുന്നതിനെക്കുറിച്ച് മുന്‍പ് ഗവണ്‍മെന്റ് ആലോചിച്ചിരുന്നു.

Malayalam News
Kerala News in English