ലണ്ടന്‍ : ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഓപറേറ്റര്‍മാരായ വോഡാഫോണ്‍ ബ്രിട്ടണിലെ 500 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നതായി റിപ്പോര്‍ട്ട്. ‘ദി ടൈംസ്’ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം വോഡാഫോണ്‍ പ്രഖ്യാപിച്ച ഒരു ബില്യണ്‍ പൗണ്ട് ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂബറിയിലെ ഹെഡ്ക്വാട്ടേഴിസിലെ തൊഴിലുകളാണ് വെട്ടിക്കുറക്കുന്നത്.

എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് റീടെയ്ല്‍ ഇന്റര്‍നെറ്റ് മേഖലയില്‍ തൊഴില്‍ നല്‍കാനാണ് വോഡാഫോണ്‍ പദ്ധതി. വാര്‍ത്തയോട് വോഡാഫോണ്‍ അധികൃതര്‍ ഇതുവരെ പ്രതകരിച്ചിട്ടില്ല.