vm-sudheeranതിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യക്ഷമത അവഗണിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വി.ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പാര്‍ലമെന്റേറിയനായിട്ടും വി.ഡി.സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിന്റെ കാരണം വ്യക്തമല്ല. സതീശന്‍ മന്ത്രസഭയില്‍ ഉണ്ടാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.