Administrator
Administrator
കൃഷിമന്ത്രാലയത്തിന്റെ നിലപാട് രാജ്യതാല്‍പര്യത്തിനെതിര്
Administrator
Thursday 21st April 2011 4:36pm

vm-sudheeranതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന കൃഷിമന്ത്രാലയത്തിന്റെ നിലപാട് രാജ്യതാല്‍പര്യത്തിനെതിരെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ദുബൈയ് കമ്മിറ്റി, സിഡി മായി കമ്മിറ്റി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സി എന്നിവയാണ് എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയത.് ഇതില്‍ ദുബൈയ് കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന സ്ഥാപത്തിലെ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. സിഡിമായി കമ്മിറ്റി ദുരിതബാധിത പ്രദേശമായ കാസര്‍കോട് സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement