Administrator
Administrator
പെട്രോള്‍ വില നിര്‍ണ്ണയാധികാരം കേന്ദ്രം ഏറ്റെടുക്കണം: വി.എം സുധീരന്‍
Administrator
Saturday 17th September 2011 1:19pm

vm sudheeranആലപ്പുഴ: ഇന്ധനവില നിര്‍ണയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പെട്രോള്‍ വിലവര്‍ധന ജനദ്രോഹകരമാണെന്നും പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനായി എണ്ണ കമ്പനികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അന്യായമാണെന്നും ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ച എണ്ണ കമ്പനികളുടെ നടപടി തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ട് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം അറിയിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണം. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അംഗീകാരം നല്‍കുന്നത് തടയുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement