കൊച്ചി: ആരോപണവിധേയരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വിയുടെ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വി എം സുധീരന്‍. ലോട്ടറി മാഫിയക്കുവേണ്ടി സിംഗ്‌വി വാദിക്കാനെത്തിയത് ശരിയായ നടപടിയല്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ മേഘയ്ക്കുവേണ്ടി ഹാജരായതുവഴി സിംഗ്‌വി ഉണ്ടാക്കിയ മാനക്കേട് ചെറുതല്ല. മഹാത്മാ ഗാന്ധി നയിച്ച പ്രസ്ഥാനത്തിലെ പലനേതാക്കളും മദ്യവില്‍പ്പനയിലൂടെ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നും സുധീരന്‍ ആരോപിച്ചു. അതിനിടെ സിംഗ്‌വി വിവാദത്തിനു പിന്നില്‍ തോമസ് ഐസക്കും ലോട്ടറി മാഫിയയും നടത്തിയ ഗൂഢാലോചനയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.