എഡിറ്റര്‍
എഡിറ്റര്‍
സീറ്റ് വിഭജനത്തില്‍ പരമാവധി നീതി പുലര്‍ത്തി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ : വി.എം. സുധീരന്‍
എഡിറ്റര്‍
Friday 14th March 2014 12:22pm

sudheeran

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ യു.ഡി.എഫ് ഘടകകക്ഷികളോട് പരമാവധി നീതി പുലര്‍ത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫിന് പരമാവധി സീറ്റ് നല്‍കിയെന്നും സുധീരന്‍ വ്യക്തമാക്കി.

എല്‍.ഡി.എഫിലെ സ്ഥാനാര്‍ത്ഥികള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്നും സി.പി.ഐ.എമ്മിന് മറ്റ് പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് അംഗീകരിച്ച 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇ്ന്നലെ പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആണ് മത്സരിക്കുന്നത്.

പട്ടികയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും ആലത്തൂരില്‍ കെ.എ ഷീബയുമാണ് സ്ഥാനാര്‍ത്ഥികള്‍.

രണ്ട് സിറ്റിങ് എംപിമാര്‍ ഒഴികെ മറ്റെല്ലാ സിറ്റിങ് എംപിമാര്‍ക്കും സീറ്റ് നല്‍കിയിട്ടുള്ളതായിരുന്നു ഇന്നലെ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക. പി.ടി തോമസും പീതാംബരക്കുറുപ്പും ആണ് സീറ്റ് ലഭിയ്ക്കാത്ത സിറ്റിങ് എംപിമാര്‍.

Advertisement