Administrator
Administrator
മന്ത്രിസഭ: ഉചിതമായ സമയത്ത് അഭിപ്രായം പറയുമെന്ന് സുധീരന്‍
Administrator
Sunday 22nd May 2011 4:40pm

vm-sudheeranആലപ്പുഴ: കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് താനിപ്പോള്‍ അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ലെന്ന് വി.എം സുധീരന്‍. ഉചിതമായ സമയത്ത് പാര്‍ട്ടിവേദിയില്‍ അഭിപ്രായം പറയുമെന്നും സുധീരന്‍ പറഞ്ഞു.

മന്ത്രിമാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടിവേദിയില്‍ ഉന്നയിക്കും. എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Advertisement