എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പിയുടെ വരവ് ദേശീയ തലത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും: വി.എം സുധീരന്‍
എഡിറ്റര്‍
Sunday 16th March 2014 10:50am

sudheeran

തിരുവനന്തപുരം: ആര്‍.എസ്.പിയുടെ യു.ഡി.എഫ് മുന്നണി പ്രവേശം ദേശീയതലത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനിലക്കുന്നതെന്നും ആത്മവിശ്വാസെത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും നേതാക്കള്‍ വളരെ ജാഗ്രതയോടു കൂടി ഓരോ വാക്കുകളും ഉപയോഗിക്കണമെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തിലെ സാഹചര്യംവെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച വിജയം നേടാനുള്ള സാധ്യതായാണുള്ളതെന്നും സുധീരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം എല്‍.ഡി.എഫ് അങ്കലാപ്പിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയമില്ലാത്ത നിഷ്പക്ഷകരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടി വന്നത് സി.പി.ഐ.എമ്മിന്റെ പതനമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആര്‍.എസ്.പി യു.ഡി.എഫില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലാതലത്തില്‍ ജില്ലാ കമ്മറ്റിയംഗം കിളിക്കൊല്ലൂര്‍ സിറാജുദ്ദീന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജി വെച്ചിരുന്നു. യു.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ആര്‍.എസ്.പിയില്‍ നേരത്തേ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

എന്നാല്‍ ആര്‍.എസ്.പി മുന്നണിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ.എം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്താങ്ങുന്ന ആര്‍.എസ്.പിക്കാരാണ് രാജിവെച്ചത്.

Advertisement