ന്യൂദല്‍ഹി: സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കോടതി വിധിക്കെതിരെ നിയമോപദേശം തേടിയ സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്ന് കാട്ടി സുധീരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.


Also read ‘കല്ലെറിഞ്ഞിട്ടും തീരുന്നില്ല അവരുടെ വെറി’; സംഘടിത സദാചാര അക്രമത്തെക്കുറിച്ച് അപര്‍ണ പ്രശാന്തി 


‘കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയ സര്‍ക്കാര്‍ നടപടി ഉചിതമായില്ല. ഇത്തരം നടപടിയിലൂടെ കോടതിവിധിയുടെ അന്തസത്ത തകര്‍ക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.’ സുധീരന്‍ ഹര്‍ജിയില്‍ പറയുന്നു. ദേശീയ-സംസ്ഥാന പാതയോരത്ത് നിന്നും മദ്യശാലകള്‍ മാറ്റുണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നത്.