ആലപ്പുഴ: നിയസമഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തൃശൂര്‍ ഡി.സി.സി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മണലൂരില്‍ തന്റെ പേരുണ്ടെങ്കിലും മല്‍സരരംഗത്തുണ്ടാകില്ലെന്ന് സുധീരന്‍ വ്യക്തമാക്കുകയായിരുന്നു.

അതിനിടെ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രിയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്നായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.