കോഴിക്കോട്: പുതുവൈപ്പിനില്‍ ഉണ്ടായ സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പൊലീസ് അതിക്രമം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ പ്രതികരിച്ചത്. പുതുവൈപ്പിന്‍ പ്രശ്‌നത്തില്‍ നീതിപൂര്‍വ്വവും സത്യസന്ധവുമായ അന്വേഷണം അനിവാര്യമാണ്. എത്രയും വേഗം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read: ‘പ്രണയവും ജാതകവും ഒരുമിച്ച് നടക്കില്ല’; കാമുകിയെ ഒഴിവാക്കാന്‍ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് ജ്യോത്സ്യന്റെ കിടിലന്‍ മറുപടി; വീഡിയോ കണ്ടത് നാലര ലക്ഷം പേര്‍


പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് നേരത്തേ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതുവൈപ്പിലെ ഐ.ഒസി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ലെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Don’t Miss: ‘കോഹ്‌ലിക്കെതിരെ വിരല്‍ ചൂണ്ടി ഇന്ത്യന്‍ കായിക ലോകം’; ‘പരിശീലകര്‍ ഗുരുവും വഴികാട്ടിയുമെന്ന് ബിന്ദ്ര


‘ദേശീയതലത്തില്‍ പ്രാധാന്യമുള്ള പദ്ധതിയാണിത്. അതില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നത് ശരിയാണ്. സര്‍ക്കാര്‍ അത് ഗൗരവമായി കാണുന്നുണ്ട്. എന്നാല്‍ അതിന്റ പേരില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. പദ്ധതി വേണ്ടെന്ന് വച്ചാല്‍ അത് നല്‍കുന്ന സന്ദേശം നെഗറ്റീവായിരിക്കും. അങ്ങനെ ചെയ്താല്‍ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഉത്തേജനം പകരുന്ന നടപടിയായിരിക്കുമത്’ പിണറായി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ട നടപടികളെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയ മുഖ്യമന്ത്രി മതിയായ സുരക്ഷാ സംവിധാനങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നതെന്നും കോടതി ഉത്തരവിന്റെ പിന്‍ബലത്തിലുള്ള നടപടികളാണ് വൈപ്പിനിലേതെന്നും ചൂണ്ടിക്കാട്ടി.


Also Read: കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും


‘പുതുവൈപ്പിന്‍ സി.ആര്‍.സെഡ് മേഖലയില്‍ ഉള്‍പ്പെടുന്നതെന്നും ഇവിടെ എല്‍.പി.ജിയും പെട്രോള്‍ ഉത്പന്നങ്ങളും സംഭരിക്കുന്നതിന് തെറ്റില്ല. 2010 ജൂലായ് 5നു പ്ലാന്റിന് ലഭിച്ച പാരിസ്ഥിതിക അനുമതി പ്രകാരം ഐ.ഒസിക്ക് മുന്നോട്ട് പോകാവുന്നതാണ്. പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചെന്ന ഞാറയ്ക്കല്‍ സ്വദേശിയുടെ പരാതി പരിശോധിച്ച ഹൈക്കോടതി നിയമ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നായിരുന്നു നിരീക്ഷിച്ചത്.’

‘2016 സെപ്റ്റംബര്‍ 8 ലെ ഹൈക്കോടതി വിധിയില്‍ ഐ.ഒ.സിയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇതുപ്രകാരമുള്ള നിര്‍ദ്ദേശമാണ് പൊലീസ് മേധാവി ആലുവ എസ്.പിയ്ക്കും ഞാറയ്ക്കല്‍ സി.ഐ, എസ്.ഐ എന്നിവര്‍ക്ക് നല്‍കിയിരുന്നതെ’ന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.


Don’t Miss: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


വികസന പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന പറഞ്ഞ പിണറായി നാടിന്റെ ആവശ്യമായ ചില പദ്ധതികള്‍ വികസനത്തിന് ഒഴിച്ചുകൂടാത്തതാണെന്നും ആ പദ്ധതി നടപ്പാക്കുക എന്നതിലാണ് ഊന്നി നില്‍ക്കുന്നതെന്നും വ്യക്തമാക്കി. ‘ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക അവഗണിക്കുക സര്‍ക്കാരിന്റെ രീതിയുമല്ല. അത് ഗൗരവത്തിലെടുക്കുകയും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയതുവരുന്നത്.’

‘പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ മുമ്പും നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല. പാരിസ്ഥിതിക അനുമതിയില്‍ പറഞ്ഞ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം, അത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. അത് പരിശോധിക്കും വരെ നിര്‍മ്മാണം നിര്‍ത്തണമെന്ന അഭ്യര്‍ഥന ഐ.ഒ.സിക്ക് മുന്നില്‍ വച്ചു. അവര്‍ അത് അംഗീകരിച്ചിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കും. അതുവരെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. സമരസമിതിയും ഇതിനോട് സഹകരിക്കും’ പിണറായി പറഞ്ഞു.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്: