vm sudheeranതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണായി നിരോധിക്കാനുള്ള സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാറിനും കൃഷിമന്ത്രാലയത്തിനുമേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിലെല്ലാം നമ്മള്‍ പറഞ്ഞത് ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കയാണ്. കേന്ദ്ര സര്‍ക്കാറിന്റെയും കൃഷിമന്ത്രാലയത്തിന്റെയും വാദങ്ങള്‍ ഇതോടെ പൊളിഞ്ഞു.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാനുള്ള കോടതി അനുമതി പുനപ്പരിശോധിക്കണം. കാസര്‍ക്കോഡ് സംഭവിച്ച ദുരന്തം ലോകത്തൊരിടത്തും സംഭവിക്കരുത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരകള്‍ക്ക് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ വീതം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.