എഡിറ്റര്‍
എഡിറ്റര്‍
‘ട്രംപ്-മോദി-പിണറായി ഒരേ തൂവല്‍ പക്ഷികള്‍; ഏകാധിപത്യ ഫാസിസ്റ്റ് ഭരണാധികാരികളെ നിലയ്ക്ക് നിര്‍ത്തിയ മണ്ണാണിത്, അത് ഓര്‍ക്കുന്നത് നന്നായിരിക്കും’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍
എഡിറ്റര്‍
Monday 31st July 2017 8:21pm

തിരുവനന്തപുരം: കടക്ക് പുറത്ത്’ എന്ന് മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇതിലൂടെ തന്റെ ഫാസിസ്റ്റ് മുഖമാണ് പിണറായി വിജയന്‍ പ്രകടമാക്കിയതെന്നും ഇന്നേവരെ കേരളത്തില്‍ ഒരു ജനാധിപത്യ ഭരണാധികാരിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ‘ഗുണ്ടായിസം’ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

”ജനാധിപത്യ ശക്തിസ്തംഭമായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു തടസം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്, പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ എല്ലാവരുടേയും ശക്തമായ പ്രതികരണങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു. മാധ്യമങ്ങളെ വര്‍ജ്ജിക്കുന്ന പ്രധാനമന്ത്രി മോദിയുടേയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റേയും അതേ പാതയിലാണ് പിണറായി. ട്രംപ്-മോദി-പിണറായി ഒരേ തൂവല്‍ പക്ഷികളാണ്. ഇത് കേരളമാണ്. ഏകാധിപത്യ ഫാസിസ്റ്റ് ഭരണാധികാരികളെ നിലയ്ക്ക് നിര്‍ത്തിയ മണ്ണാണിത്. പിണറായി ഇത് ഓര്‍ക്കുന്നത് നന്നായിരിക്കും’. എന്നായിരുന്നു സുധീരന്റെ പ്രതികരണം.


Also Read:  മുഖ്യമന്ത്രിയെ സമന്‍ ചെയ്ത ഗവര്‍ണറുടെ പഴയൊരു വിധിയില്‍ ഇങ്ങനെ കാണാം 


എന്തുകൊണ്ടാണ് പിണറായിക്ക് മാധ്യമങ്ങള്‍ അലര്‍ജിയാകുന്നതെന്നു ചോദിച്ച സുധീരന്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് വിവരാവകാശ നിയമത്തെ കുറിച്ച് വാചാലനായ അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയില്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്ന മുന്‍ മുഖ്യമന്ത്രിമാരുടെ പതിവ് രീതിയില്‍ മാറ്റം വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി നേരത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തു വന്നിരുന്നു.

Advertisement