എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പുന:സംഘടന ഉടന്‍ വേണം: വി.എം സുധീരന്‍
എഡിറ്റര്‍
Saturday 23rd June 2012 11:27am

കോഴിക്കോട്: കെ.പി.സി.സി പുന:സംഘടന ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഗ്രൂപ്പ് താല്‍പര്യമല്ല, മെറിറ്റാണ് പുന:സംഘടനയ്ക്ക് മാനദണ്ഡമാക്കേണ്ടത്. പുന:സംഘടനയ്ക്ക് വേണ്ടിയുള്ള പുന:സംഘടനയാകരുതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഇനിയും ഗ്രൂപ്പ് പരിഗണനയുണ്ടായാല്‍ ഇടപെടും. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. കഴിവുള്ളവര്‍ നേതൃനിരയിലേയ്ക്ക് വരണം. അങ്ങിനെയുള്ളവരെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരാന്‍ മന:പ്പൂര്‍വമായ ശ്രമം തന്നെ വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

പുന: സംഘടന സംബന്ധിച്ച് സുധീരന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്‍.എസ്.എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും കണക്കിലെടുക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.

കെ.പി.സി.സി പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മൂലമാണ് പുന:സംഘടന വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement