എഡിറ്റര്‍
എഡിറ്റര്‍
സുധീരന്‍ വീണ്ടും: മലബാര്‍ അഴിമതി സി.ബി.ഐക്ക് വിടണം
എഡിറ്റര്‍
Sunday 18th March 2012 3:52pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വീണ്ടും സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത്. മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും കത്തയച്ചു.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിട്ടത് പോലെ അഴിമതിക്കേസും സി.ബി.ഐക്ക് വിടണം. വിജിലന്‍സ് അന്വേഷണ പരിധിയില്‍ നിന്നു മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയതു നിര്‍ഭാഗ്യകരമാണ്. ഇതു മൂലം കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്-സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഒരു തവണ കത്തു നല്‍കിയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്തും രണ്ടുതവണ ഇതേ ആവശ്യമുന്നയിച്ചു കത്തു നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് ദുഃഖകരമാണ്. ഭരണം മാറിയാലും മുന്നണി മാറിയാലും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നത് അപമാനകരമാണെന്നും സുധീരന്‍ പറയുന്നു.

Malayalam news

Kerala news in English

 

Advertisement