ന്യുദല്‍ഹി: വീഡിയോ പ്ലയര്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ വി.എല്‍.സി മീഡിയാ പ്ലയര്‍ വേറിട്ടു നില്‍ക്കുന്നതാണെന്ന് അത് ഉപയോഗിച്ചവര്‍ നിസ്സംശയം പറയും. ശബ്ദത്തിലും  ചിത്രത്തിലും നല്‍കുന്ന വ്യക്തത കൊണ്ടാണ് വി.എല്‍.സി പ്ലയര്‍ ശ്രദ്ധേയമാകുന്നത്. വി.എല്‍.സി 1.1 എക്‌സ് എന്ന വി.എല്‍.സിയുടെ നിലവിലെ വേര്‍ഷന്‍ 485 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ചെയ്യപ്പെട്ടത്. ഈ ഹിറ്റില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് വീഡിയോലാന്‍ (VideoLAN) കമ്പനി വി.എല്‍.സിയുടെ പുതിയ വേര്‍ഷന്‍ വികസിപ്പിച്ചിരിക്കുകയാണ്.

VLC 2.0.0 എന്നാണ് പുതിയ വി.എല്‍.സി പ്ലയറിന്റെ വേര്‍ഷന്‍. ടുഫ്‌ലവര്‍ (Twoflower) എന്നാണ് വി.എല്‍.സി 2.0 ക്ക് അപരനാമം നല്‍കിയിരിക്കുന്നത്. എച്ച്.ഡി വീഡിയോ സപ്പോര്‍ട്ട്, ഉയര്‍ന്ന ക്വാളിറ്റിയുള്ള സബ്‌ടൈറ്റില്‍, പുതിയ വീഡിയോ ഫില്‍റ്ററുകള്‍, ബ്ലൂറേ ഡിസ്‌ക് ഫയല്‍ സപ്പോര്‍ട്ട് തുടങ്ങിയവ പുതിയ വി.എല്‍സി പ്ലയറിന്റെ പ്രത്യേകതയാണ്.

കൂടാതെ വിന്‍ഡോസ് 7നും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും പുതിയ വീഡിയോ ഔട്ട്പുട്ടുകള്‍, മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും വിന്‍ഡോസിനും വ്യത്യസ്ത ഡൗണ്‍ലോഡ് ലിങ്കുകള്‍, എല്ലാ ബ്രൗസറുകളും സപ്പോര്‍ട്ട് ചെയ്യുന്ന വെബ് പ്ലഗിംങ്‌സും എന്നിവയും വി.എല്‍.സി 2.0 യില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

Malayalam News

Kerala News In English