ഇന്ത്യാവിഷന്റെ വി.കെ.സി. സ്ട്രീറ്റ്‌ലൈറ്റ് റിയല്‍ഷോയില്‍ പങ്കെടുത്തവര്‍ക്കുള്ള ആദ്യ വീടിന്റെ താക്കോല്‍ദാനം തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വ്വഹിച്ചു. സ്വന്തമായി കിടപ്പാടമില്ലാത്ത 17 ഗായക കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേര്‍സാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തൃശ്ശൂര്‍ ആലത്തൂരില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കുടുംബ നാഥനും, ഗായകനുമായ പാരിജാതന് കൈമാറി.

പഞ്ചായത്ത് പ്രസിഡണ്ട് എം.ബി.രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., തോമസ് ഉണ്ണ്യാടന്‍ എം.എല്‍.എ., കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേര്‍സ് മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍കുമാര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, ന്യൂസ്‌വാല്യു. സി.ഇ.ഒ.യും സ്ട്രീറ്റ്‌ലൈറ്റ് സംവിധായകനുമായ സുധീര്‍ അമ്പലപ്പാട്, വാര്‍ഡ് മെമ്പര്‍മാരായ സന്തോഷ്, സരള സംസാരിച്ചു. ഇന്ത്യാ വിഷനു വേണ്ടി എ.സഹദേവന്‍ സ്വാഗതവും, കെ.വി.മാത്യു നന്ദിയും പറഞ്ഞു.