എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന്റെ അഭിമാനമാണ് വലുത്; കടകംപള്ളിയുടെ ചൈനായാത്ര നിഷേധിച്ചതില്‍ വിശദീകരണവുമായി വി.കെ സിങ്
എഡിറ്റര്‍
Wednesday 13th September 2017 12:40pm

ന്യൂദല്‍ഹി: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് യു.എന്‍ സംഘടിപ്പിക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്.

ചൈനയില്‍ മന്ത്രി ചര്‍ച്ച നടത്തേണ്ടിയിരുന്നത് താഴ്ന്ന റാങ്കിലുള്ള് ഉദ്യോഗസ്ഥനുമായിട്ടായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും അതിനാലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കാരണം വ്യക്തമാക്കാതെയായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ കടകംപളളിയുടെ ചൈനായാത്ര വിലക്കിയത്.യു.എന്‍. സംഘടിപ്പിക്കുന്ന യാത്രയില്‍ കേരളത്തെ നയിക്കേണ്ടിയിരുന്നത് കടകംപള്ളിയായിരുന്നു.ഈ മാസം 11 മുതല്‍ 16 വരെയായിരുന്നു ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.


Also Read ബി.ജെ.പിയുടെ പുതിയ ദേശസ്‌നേഹ പരീക്ഷണം സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ‘ജയ്ഹിന്ദ്’ എന്ന് വിളിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി


മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചതായി അറിവില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം മുമ്പ് പ്രതികരിച്ചത്.
വിദേശയാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിഗണിച്ച ശേഷമാണെന്നും സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നത തലത്തിലാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
സംഘത്തിന് അനുമതി നിഷേധിച്ചത് നിരാശാജനകമാമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

Advertisement