എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം കണ്‍സള്‍ട്ടന്‍സിക്ക് കൊളംബോ തുറമുഖം പദ്ധതിയില്‍ നിക്ഷേപം
എഡിറ്റര്‍
Friday 2nd November 2012 1:38pm

തിരുവനന്തപുരം:  വിഴിഞ്ഞം കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന് കൊളംബോ തുറമുഖം പദ്ധതിയില്‍ നിക്ഷേപമെന്ന് കണ്ടെത്തല്‍. ഇന്ത്യാവിഷന്‍ ചാനലാണ് ഈ വസ്തുത പുറത്ത് വിട്ടത്.

Ads By Google

ലോകബാങ്കിന്റെ നിക്ഷേപക വിഭാഗമാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐ.എഫ്.സി).കൊളംബോയിലെ ക്യൂന്‍ എലിസമ്പത്ത് ക്വേ ടെര്‍മിനലില്‍ ഐ.എഫ്.സിയുടെ നേതൃത്വത്തില്‍ 130 ദശലക്ഷം ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ കൊളംബോയിലേത് പോലെ വിഴിഞ്ഞത്തും നിക്ഷേപം നടത്താന്‍ ഐ.എഫ്.സി തയ്യാറായിട്ടില്ല.

കൊളംബോയിലെ വ്യാപാരതാത്പര്യങ്ങളെ ബാധിക്കുമെന്നതിനാലാണ് വിഴിഞ്ഞത്ത് അവര്‍ പണമിറക്കാന്‍ മടിക്കുന്നത്.

റോയല്‍ ഹാസ്‌കണിങ്, ഡര്വീറി ഷിപ്പിങ് കണ്‍സള്‍ട്ടന്റ്‌സ്, അലന്‍ ആന്‍ഡ് ഓവറി, ട്രൈലീഗല്‍ തുടങ്ങിയ കണ്‍സള്‍ട്ടന്‍സികളെ വിഴിഞ്ഞം പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സികളായി ഐ.എഫ്.സി നിയോഗിച്ചിട്ടുണ്ട്.

കണ്‍സള്‍ട്ടന്‍സികള്‍ തയ്യാറാക്കിയ ഭൂരിഭാഗം റിപ്പോര്‍ട്ടുകളും വിഴിഞ്ഞം പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

 

Advertisement