തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഈ വര്‍ഷത്തെ ചെലവിലേക്ക് 180 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എം. മാണി. കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ കാര്യക്ഷമമാക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിനാല്‍ ആസ്തിയുടെ രണ്ടര ഇരട്ടിയിലേറെ സാമ്പത്തിക ബാധ്യത കേരളത്തിനുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടം വാങ്ങുന്ന പണം മുമ്പ് വാങ്ങിച്ച കടം തിരിച്ചെടുക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ചതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. റവന്യു കമ്മി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: