Categories

വിഴിഞ്ഞം ഡയറക്ടര്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം ചേര്‍ന്നു

vizhinjam

കൊച്ചി: വിഴിഞ്ഞം പദ്ധതിപ്രദേശത്തേയ്ക്ക് പാരിസ്ഥിതിക അനുമതിയില്ലാതെ താല്‍കാലിക റോഡ് നിര്‍മിച്ചത് മുന്‍ സര്‍ക്കാരിന്റെ കാലത്തെന്ന് മന്ത്രി കെ. ബാബു.

അനുമതിയില്ലാതെ റോഡ് നിര്‍മ്മിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്  കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് രാവിലെ  അട
ിയന്തിരയോഗം ചേര്‍ന്നിരുന്നു.

പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് ഹോട്ടല്‍ ലോബി തടസ്സം നില്‍ക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേര്‍ന്നത്. മറ്റന്നാളാണ് പാരിസ്ഥിതികാനുമതി നല്‍കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്.

പദ്ധതിപ്രദേശത്തേയ്ക്കുള്ള താല്കാലികറോഡുകളാണ് ഹോട്ടല്‍ ലോബി ചൂണ്ടിക്കാണിക്കുന്ന തടസ്സം. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് ഈ റോഡുകള്‍ നിര്‍മ്മിച്ചതെന്നും അതിനാല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്നുമാണ് ഇവരുടെ വാദം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം വിളിച്ചത്.

Tagged with: