ലോസ് ആഞ്ചല്‍സ്: മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കറുത്തവര്‍ഗക്കാരിയായ വിയോള ഡേവിസിന്. പുരസ്‌കാര നേട്ടത്തിലൂടെ അഭിനയത്തിനുള്ള മൂന്ന് കിരീടം നേടുന്ന ആദ്യ വനിതയെന്ന പദവിയും ഇവര്‍ സ്വന്തമാക്കി.


Also read ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ മഹര്‍ഷ അലി 


അഭിനയത്തിന് എമ്മി, ടോണി, ഓസ്‌കാര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ വനിതകൂടിയായി ഇവര്‍. ഫെന്‍സസിലെ അഭിനയത്തിനാണ് വിയോള മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയത്.

2015ലാണ് വിയോള എമ്മി പുരസ്‌കാരം സ്വന്തമാക്കിയത്. ‘ഹൗ ടു ഗെറ്റ് എവെ വിത്ത് മര്‍ഡര്‍’ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. 2001ലും 2010ലുമായി രണ്ട് ടോണി പുരസ്‌കാരങ്ങളും സ്വന്തമാക്കി. 2001ല്‍ ‘കിങ് ഹെഡ്ലി 2’ എന്ന ചിത്രത്തിലൂടെയും 2010ല്‍ ‘ഫെന്‍സസ്’ എന്ന ചിത്രത്തിലൂടെയുമായിരുന്നു പുരസ്‌കാരം നേട്ടം.

സ്വപ്നളും സ്നേഹവും നഷ്ടപ്പെട്ടവരുടെ കഥകളാണ് താന്‍ പറഞ്ഞതെന്ന് വിയോള ഡേവിസ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ടു പറഞ്ഞു.

‘നിങ്ങള്‍ക്കറിയാമോ? എല്ലാ കഴിവുകളുമുള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുമിച്ചു കൂടുന്ന ഒരു ഇടമുണ്ട്. അത് ശവകുടീരമാണ്. എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഏതുതരം കഥകള്‍ പറയാനാണ് താല്‍പര്യം എന്ന്? ഞാന്‍ പറയും , ഒരുപാട് സ്വപ്നം കണ്ട് എന്നാല്‍ ആ സ്വപ്നങ്ങളൊന്നും യഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവരുടെ, ഒരുപാട് സ്നേഹിച്ച് എന്നാല്‍ അതെല്ലാം നഷ്ടപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കുഴിച്ചെടുത്ത്, ആ കഥകള്‍ പുറത്തെടുക്കാനാണെന്ന് ഞാന്‍ പറയും. ഞാന്‍ ഒരു കലാകാരിയായി. ദൈവത്തിനു നന്ദി. കാരണം ജീവിതം എന്താണെന്ന് ആഘോഷിക്കുന്ന ഏക കല ഇതാണ്. സാധാരണക്കാരെ മഹത്വവത്കരിച്ച, അവരുടെ ജീവിതം കുഴിച്ചെടുത്ത ആഗസ്റ്റ് വില്‍സണുവേണ്ടി. ‘ അവര്‍ പറഞ്ഞു.