എഡിറ്റര്‍
എഡിറ്റര്‍
ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം
എഡിറ്റര്‍
Sunday 24th February 2013 4:37pm

“ബൗദ്ധരും ബ്രാഹ്മണരും തമ്മിലുണ്ടായ ഈ വേര്‍പാടാണ് ഭാരതത്തിന്റെ അധ:പതനത്തിന് കാരണം. അതുകൊണ്ടാണ് ഭാരതം മുപ്പത് കോടി പിച്ചക്കാരുടെ പാര്‍പ്പിടമായിരിക്കുന്നത്; അതുകൊണ്ടാണ് ഭാരതം കഴിഞ്ഞ ആയിരം കൊല്ലമായി അക്രമികളുടെ അടിമയായി കഴിയുന്നതും. നമുക്കിനി ബ്രാഹ്മണരുടെ അത്ഭുത മേധാശക്തിയെ, ആ പരമഗുരുവിന്റെ(ബുദ്ധന്റെ) ഹൃദയത്തോടും മഹാമനസ്‌കതയോടും അത്ഭുതമായ മഹാമാനവീകരണശക്തിയോടും യോജിപ്പിക്കാം.”


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധ

ശ്രീശങ്കരനും രാമാനുജാചാര്യനും, മാധ്വാചാര്യരുമൊക്കെ വിവേകാനന്ദന്റെ താര്‍ക്കിക ബുദ്ധിക്ക് മൂര്‍ച്ച കൂട്ടുന്നതിന് കാരണഭൂതരായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തെ അപ്പാടെ ആവാഹിച്ച ഭാരതീയ ധര്‍മ പുരുഷന്‍ ശ്രീബുദ്ധനായിരുന്നു.

‘ബിലെ’ എന്ന് വിളിക്കപ്പെട്ടിരുന്ന കുട്ടിക്കാലത്ത് തന്നെ ചമ്രം പടിഞ്ഞിരുന്ന് നടുനിവര്‍ത്തി കണ്ണടച്ചു ധ്യാനിക്കുക എന്നത് വിവേകാനന്ദന് ഇഷ്ടപ്പെട്ട വിനോദമായിരുന്നെന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അത്തരം ധ്യാനവേളയില്‍ നിമഗ്നനായിരിക്കുമ്പോഴെല്ലാം വിവേകാനന്ദന്റെ ഉള്ളില്‍ തെളിഞ്ഞുവന്നിരുന്ന രൂപം രാമന്റേതോ കൃഷ്ണന്റേതോ ശിവന്റേതോ കാളിയുടേതോ ഒന്നുമായിരുന്നില്ല മറിച്ച് ശ്രീബുദ്ധന്റേതായിരുന്നത്രേ.

മുതിര്‍ന്നതിന് ശേഷമാണ് താന്‍ കുട്ടിക്കാലത്ത് താന്‍ ധ്യാനവേളകളിലൊക്കെ കണ്ടിരുന്ന രൂപം ബുദ്ധന്റേതാണെന്ന് വിവേകാനന്ദന്‍ തന്നെ തിരിച്ചറിയുന്നത്! ജൂതമത്തിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തുമതം എന്നത് പോലെ ഹിന്ദുമതത്തിന്റെ പൂര്‍ത്തീകരണമാണ് ബുദ്ധമതം എന്നതായിരുന്നു വിവേകാനന്ദന്റെ നിലപാട്.

Ads By Google

രണ്ടും തമ്മില്‍ ഉണ്ടാവേണ്ട ബന്ധം എങ്ങനെ എന്നതിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വിവേകാനന്ദന്‍ പറഞ്ഞു, ‘ ഹിന്ദുമത്തിന് ബുദ്ധമതം കൂടാതെ ജീവിക്കാനാവില്ല; ബുദ്ധമതകത്തിന് ഹിന്ദു മതത്തെ കൂടാതെയും. ബൗദ്ധന്മാര്‍ക്ക് ബ്രാഹ്മണരുടെ തലച്ചോറും തത്വജ്ഞാനവും കൂടാതെ നിലയില്ല. ബ്രാഹ്മണന് ബൗദ്ധന്റെ ഹൃദയം കൂടാതെയും

. ബൗദ്ധരും ബ്രാഹ്മണരും തമ്മിലുണ്ടായ ഈ വേര്‍പാടാണ് ഭാരതത്തിന്റെ അധ:പതനത്തിന് കാരണം. അതുകൊണ്ടാണ് ഭാരതം മുപ്പത് കോടി പിച്ചക്കാരുടെ പാര്‍പ്പിടമായിരിക്കുന്നത്; അതുകൊണ്ടാണ് ഭാരതം കഴിഞ്ഞ ആയിരം കൊല്ലമായി അക്രമികളുടെ അടിമയായി കഴിയുന്നതും.

നമുക്കിനി ബ്രാഹ്മണരുടെ അത്ഭുത മേധാശക്തിയെ, ആ പരമഗുരുവിന്റെ(ബുദ്ധന്റെ) ഹൃദയത്തോടും മഹാമനസ്‌കതയോടും അത്ഭുതമായ മഹാമാനവീകരണശക്തിയോടും യോജിപ്പിക്കാം.'(വി.സ.സ: വാള്യം 7 പേജ് 439).

പക്ഷേ വിവേകാനന്ദന്‍ ഉദ്ദേശിച്ച യോജിപ്പ് ഭാരതത്തില്‍ സംഭവിച്ചില്ല. വലിയൊരു ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പേരില്‍ ഇവിടെ നടന്നുവരുന്ന ഒരു പ്രസ്ഥാനമുണ്ട്- ഗോ പരിപാലനം!.

അത്തരം ധ്യാനവേളയില്‍ നിമഗ്നനായിരിക്കുമ്പോഴെല്ലാം വിവേകാനന്ദന്റെ ഉള്ളില്‍ തെളിഞ്ഞുവന്നിരുന്ന രൂപം രാമന്റേതോ കൃഷ്ണന്റേതോ ശിവന്റേതോ കാളിയുടേതോ ഒന്നുമായിരുന്നില്ല മറിച്ച് ശ്രീബുദ്ധന്റേതായിരുന്നത്രേ.

അവര്‍ ഗോവധ നിരോധനത്തിനും  മറ്റും മുറവിളി കൂട്ടുകയും പതിവുണ്ട്. വിഷ്ണുവിന്റെ മത്സ്യത്തേയോ പന്നിയേയോ ശിവവാഹനമായ കാളയേയോ ധര്‍മപുത്രരുടെ പിതാവായ യമധര്‍മന്റെ വാഹനമായ പോത്തിനേയോ ശ്രീ മുരുകന്റെ കൊടിയടയാളമായ കോഴിയേയോ ഒന്നും ആളുകള്‍ കൊന്നുതിന്നുന്നതില്‍ ആര്‍.എസ്.എസ്സുകാര്‍ക്കോ മഹാത്മാ ഗാന്ധിക്കോ എതിര്‍പ്പുണ്ടായിരുന്നില്ല. മറിച്ച് അവര്‍ എതിര്‍ത്തത് ഗോഹത്യയെ മാത്രമാണ്!.

അതിനവരെ പ്രേരിപ്പിക്കുന്നത് പശുക്കളോടുള്ള സ്‌നേഹം എന്നതിനേക്കാള്‍ മുസ്‌ലീങ്ങളോടുള്ള വിദ്വേഷവുമാണ്. എന്തായാലും ഇന്ത്യയിലെ ഏറ്റവും മഹാനായ ഗോഹത്യാ വിരുദ്ധ പ്രവര്‍ത്തകന്‍ ശ്രീബുദ്ധനായിരുന്നു.

അദ്ദേഹം യജ്ഞങ്ങളില്‍ പശു ഹിംസ ഒഴിവാക്കാന്‍ പ്രയത്‌നിച്ചു; വിജയിച്ചു. എന്നിട്ടും ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന ഗോഹത്യാവിരുദ്ധ പരിപാടികളിലൊന്നും ഒരു ബുദ്ധന്റെ ചിത്രം വയ്ക്കുക പതിവില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ കാരണം പറയേണ്ടി വരും!.

അതുപറഞ്ഞാലകട്ടേ യാജ്ഞിക ബ്രാഹ്മണര്‍ കൊന്നിടത്തോളം പശുക്കളെ അത്രയും ക്രൂരതയോടെ ഇന്ന് നാം കൊല്ലുന്നില്ലെന്ന ചരിത്രയാഥാര്‍ത്ഥ്യം ജനസമക്ഷം ഏറ്റുപറയേണ്ടി വരും.

ബ്രാഹ്മണ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊന്നും ജനങ്ങള്‍ അറിയരുതെന്ന് കരുതുന്ന ആര്‍.എസ്.എസ് അതിന്റെ ഗോഹത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹാനായ ഭാരതീയ ബ്രാഹ്മണ വിമര്‍ശകനായ ബുദ്ധന്റെ രൂപമോ പേരോ ഉപയോഗിക്കാതിരിക്കുന്നത് അതുകൊണ്ടാണ്.

ഇത്തരക്കാരിലൂടെ സംരക്ഷിക്കപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഹിന്ദുത്വത്തിനൊരിക്കലും ബുദ്ധനെ സ്വാംശീകരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് വിവേകാനന്ദന് ശേഷം ശ്രീബുദ്ധന്‍ ആവേശിച്ച ഹൃദയത്തോടുകൂടിയ ഒരു ഹൈന്ദവ സന്യാസി ഇല്ലാതെ പോയതും!

ഇനി അത്തരം അദ്ധ്യാത്മികാചാര്യന്മാരെ കൂടെകൂട്ടുവാന്‍ ഹൈന്ദവത തയ്യാറുമല്ല. തയ്യാറായിരുന്നെങ്കില്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെ ഹൈന്ദവര്‍ ഉയര്‍ത്തിപ്പിടിക്കുമായിരുന്നു. പക്ഷേ ബുദ്ധനെ ഉള്‍ക്കൊണ്ട ശിവയോഗിയെ ഉയര്‍ത്തിപ്പിടിച്ചാല്‍ പിന്നീടൊരിക്കലും യാഗ-യജ്ഞാദികള്‍ ചെയ്യാനാവില്ല; സമതയുടെ യോഗദര്‍ശനമേ ആകൂ!

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

Advertisement