മുംബൈ: ആത്മഹത്യ ചെയ്ത മുന്‍ മോഡല്‍ വിവേകാ ബാബ്ജിക്ക് സ്റ്റോക്ക് അനലൈസര്‍ ഗൗതം വോറയുമായി ബന്ധമുണ്ടായിരുന്നെന്ന് വിവേകയുടെ കുടുംബം. ഇരുവരും വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നുവെന്നും ആത്മഹത്യാ പ്രേരണക്ക് വോറക്കെതിരെ കേസ് നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

വിവേകക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. തന്റെ മകള്‍ക്ക് നേതൃ പാടവവും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമുണ്ടായിരുന്നെന്ന് വിവേകയുടെ മാതാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വോറയുടെ കാര്യം വിവേക കുടുംബത്തോട് സംസാരിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.