Administrator
Administrator
ഇസ്രായേലിനെ ബഹിഷ്‌കരിച്ച ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് പിന്തുണ
Administrator
Sunday 7th August 2011 11:30am

indian-artistവിവന്‍ സുന്ദരം

‘ഡി കണ്‍സ്ട്രക്ടിങ് ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് കലാകാരന്‍മാര്‍’ എന്ന തലക്കെട്ടില്‍ ഇസ്രയേലില്‍ നടക്കുന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനം ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചില ഇന്ത്യന്‍ കലാകാരന്മാര്‍ ബഹിഷ്‌കരിക്കുന്നതായി വാര്‍ത്ത കണ്ടു. എന്റെ മൊത്തം കരിയറില്‍ ഇത് പോലെ ഞാനെടുത്ത പല തീരുമാനങ്ങളും പലപ്പോഴും തെറ്റായി ധരിക്കപ്പെട്ടിട്ടുണ്ട്. കാരണം, കലയും രാഷ്ട്രീയവും (പലപ്പോഴും ഇവ സംസ്‌കാരവും രാഷ്ട്രീയവും തന്നെയാണ്.) സങ്കീര്‍ണ്ണമായി അന്യോന്യം പിണഞ്ഞ് കിടക്കുന്ന സംഗതികളാണ്. ആ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട കലാകാരന്മാര്‍ക്ക് അവരുടെ കലാജീവിതത്തിനപ്പുറം എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന ചരിത്രത്തില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിക്കേണ്ടതുണ്ട്. അത് ഇത്തരത്തിലുള്ള പ്രതിഷേധത്തിലൂടെയും ബഹിഷ്‌കരണത്തിലൂടെയും നിഷേധത്തിലൂടെയുമെല്ലാമാണ്.

2010 ലാണ് ഇസ്രയേലിനെതിരെയുള്ള എന്റെ നിലപാട് വ്യക്തമാക്കാന്‍ വേണ്ടി ഞാന്‍ ഫലസ്തീന്‍ കാംപെയിനായ ‘ഇസ്രയേല്‍ അക്കാദമിക് കള്‍ച്ചറല്‍ നിസ്സഹകരണ’ത്തില്‍ ഒപ്പ് വെച്ചത്. ഇതിനോട് അനുബന്ധിച്ച് പറയുകയാണെങ്കില്‍, തെല്‍ അവീവില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല, അതുകൊണ്ട് തന്നെ ഒരു കലാകാരനെന്ന നിലക്ക് ഞാന്‍ കൂറുമാറിയതായി പറയാന്‍ ഒരു സാധ്യതയുമില്ല.

സംഘാടകരാല്‍ കലാകാരന്മാര്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ആ ക്ഷണം നിരസിച്ചതില്‍ വിഷമിക്കേണ്ട കാര്യമില്ല. കാരണം, അതിന് പിന്നിലുള്ള ഉദ്ദേശം അവരുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കാന്‍ പോന്നതാണ്. എന്‍. പുഷ്പമാലയുടെ നേതൃത്വം കലാകാരന്മാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ വ്യക്തമാക്കാനും നടപ്പിലാക്കാനും ഉതകുന്നതായിരിക്കണം. ഇതിനപ്പുറം ഞാന്‍ വിശ്വസിക്കുന്നതെന്തെന്നാല്‍, സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ നിലപാടില്‍ കലാകാരന്മാരെ അവരുടേതായ രീതിയില്‍ ഭാവനാത്മകമായും ബുദ്ധിപരമായും ഇടപെടാന്‍ അനുവദിക്കണം.

നമ്മളോരോരുത്തരും വലുതായോ ചെറുതായോ എങ്കിലും പ്രതികരിച്ച് ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഭാഗമാകേണ്ടതാണ്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ പല വഴികളുണ്ട്. അതൊന്നും ബഹിഷ്‌കരണം എന്ന സങ്കല്‍പത്തെ നിഷേധിക്കുന്നില്ല; കൂടുതല്‍ ഫലവത്തായതും വ്യാപകമായതുമായ തലത്തിലേക്ക് അത് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. എന്റെ കാഴ്ചപ്പാടുകള്‍ കലാകാരന്മാര്‍ക്കിടയില്‍ ഗൗരവമുള്ള ഒരു രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

കടപ്പാട്- ദി ഹിന്ദു

‘ഡി കണ്‍സ്ട്രക്ടിങ് ഇന്ത്യ’ ബഹിഷ്‌കരിക്കുമെന്ന് കലാകാരന്‍മാര്‍

Advertisement