കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിവ കേരള എയര്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വിവയ്ക്ക് വേണ്ടി ഷിബിന്‍ ലാലും ക്യാപ്റ്റന്‍ സക്കീറുമാണ് ഗോളുകള്‍ നേടിയത്. എന്‍ ഡി ഒപ്പാരയാണ് എയര്‍ ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്.

22 ാം മിനിറ്റില്‍ ഷിബിന്‍ ലാലാണ് വിവയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എയര്‍ ഇന്ത്യ ഗോള്‍ മടക്കിയെങ്കിലും കളിതീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ സക്കീര്‍ വിജയഗോള്‍ നേടി. ഫഌ്‌ലൈറ്റ് തകരാറിനെ തുടര്‍ന്ന് ഇന്നലെ നിശ്ചയിച്ച മത്സരമാണ് ഇന്ന് നടന്നത്.

Subscribe Us: