കോഴിക്കോട്: നിലവിലെ ചാമ്പ്യന്‍മാരായ ഡെംപോ ഗോവയെ ഒരു ഗോളിന് പരാജയപ്പെടുത്തി വിവ കേരളക്ക് അട്ടമിറി ജയം. 43ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ റൂബന്‍ സെന്യയാണ് വിവയുടെ വിജയഗോള്‍ നേടിയത്. സെന്യയാണ് മാന്‍ ഓഫ് ദി മാച്ചും.

പുറത്താകല്‍ ഭീഷണിയുടെ നിഴലിലായിരുന്ന വിവക്ക് ഇതോടെ 15 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റായി. 15 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റോടെ ഡെംപോ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പതിനൊന്നിന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് വിവയുടെ അടുത്ത മത്സരം.