Categories

വിതുര പെണ്‍വാണിഭം; കെ.സി പീറ്ററിനെതിരേയ വിചാരണയ്ക്ക് സ്റ്റേ

nuringoor case

ന്യൂദല്‍ഹി: വിതുര പെണ്‍വാണിഭകേസിലെ പ്രതിയായ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്ററുടെ വിചാരണ നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പീറ്റര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് കോടതി സംസ്ഥാനസര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ എട്ടാംപ്രതിയാണ് കെ.സി പീറ്റര്‍. തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് പീറ്റര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.

വിതുര കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം നേരത്തേ കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് പീറ്റര്‍ സുപ്രീംകോടതിയ സമീപിച്ചത്.

കേസിലെ ഏഴാം പ്രതിയായ ടോണി ആന്റണിക്കൊപ്പം ഏറണാകുളത്ത് ഒരു ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണമാണ് പീറ്ററിനെതിരെ നിലനില്‍ക്കുന്നത്. 1995 നവംബര്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.