Administrator
Administrator
വിതുര കേസ്: വിചാരണ നടപടികള്‍ക്ക് സ്റ്റേ
Administrator
Wednesday 10th August 2011 3:35pm

high-courtകൊച്ചി: വിതുര പെണ്‍വാണിഭക്കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

വിചാരണയ്ക്കായി കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹരജി നല്‍കിയത്. വിതുര പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട ഏഴോളം കേസുകളിലെ വിചാരണ നാളെ കോട്ടയം കോടതിയില്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി ഹരജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടേയും അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനു പുറമേ  കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് തന്റെ കുടുംബജീവിതത്തെ ബാധിക്കും. ഓരോ തവണയും കോടതിയില്‍ കയറിയിറങ്ങുന്നതുതന്നെ പീഡനത്തിന് സമാനമാണ്. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. അതിനാല്‍ പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹരജി സമര്‍പ്പിച്ചത്.

Advertisement